Kerala

”പോരാടാന്‍ എത്ര പേരുണ്ടാകും എന്നോടൊപ്പം” – ഭാഗ്യലക്ഷ്മി ചോദിക്കുന്നു

യുവനടിയ്‌ക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം…

”സ്ത്രീക്കെതിരെ നടക്കുന്ന ഓരോ അതിക്രമവും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പോലീസിനും വെറും ഒരാഴ്ചത്തെ പ്രഹസനം മാത്രമാണ്..മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന സ്ത്രീ സുരക്ഷാ പദ്ധതികളെല്ലാം ഉല്‍ഘാടനത്തില്‍ മാത്രം ഒതുങ്ങുന്നു.

ഇത് വ്യക്തമായി അറിയാവുന്ന ബലാത്സംഗ വീരന്മാരാകട്ടേ വീണ്ടും വീണ്ടും ഇരകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അവനറിയാം ജയിലിലെ സുഖജീവിതം..
ഇതിന് കാരണം നമ്മുടെ സ്ത്രീ സുരക്ഷാ നിയമത്തിലെ പഴുതുകളാണ്..നമ്മള്‍ സ്ത്രീകളിങ്ങനെ താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കാതെ പുറത്തേക്കിറങ്ങണം..’ജെല്ലിക്കെട്ട്’എന്നത് ഒരു വിഭാഗം ജനതയുടെ മാത്രം ആവശ്യമായിരുന്നിട്ട് കൂടി സാധാരണക്കാരെല്ലാം ഒന്നിച്ച് നിന്ന് ശക്തമായി പോരാടിയപ്പോള്‍ സുപ്രീം കോടതിക്ക് വിധി മാറ്റേണ്ടി വന്നു..’

ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്ത്രീ സുരക്ഷയുടെ നിയമ ഭേദഗതിക്കായി നമുക്കെന്ത് കൊണ്ട് പോരാട്ടത്തിനിറങ്ങിക്കൂടാ? രാഷ്ട്രീയമില്ലാതെ, മതമില്ലാതെ, ജാതിയില്ലാതെ നമുക്കൊന്നിച്ചിറങ്ങിയാലോ…സ്ത്രീ ശക്തി എന്താണെന്ന് ഓരോ സ്ത്രീയും സ്വയം തിരിച്ചറിയണം നിയമ പാലകരെ ബോദ്ധ്യപ്പെടുത്തണം. ഇനി വരുന്ന തലമുറയെങ്കിലും സുരക്ഷിതരാവണ്ടേ..എത്ര പേരുണ്ടാവും എന്നോടൊപ്പം?

shortlink

Related Articles

Post Your Comments

Related Articles


Back to top button