തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളിൽ പാളിച്ച.സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കുമായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലപ്രദമായി നടക്കുന്നില്ലെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം. കഴിഞ്ഞ നവംബറിൽ സ്ത്രീ സുരക്ഷയ്ക്കായി ആവിഷ്കരിച്ച പങ്ക് പോലീസ് സംവിധാനവും ഫലപ്രദമല്ല. സ്ത്രീകൾക്ക് പൊതുസ്ഥലത്തും മറ്റും എന്തെങ്കിലും ആക്രമണം നേരിട്ടാൽ 1515 എന്ന ഹെല്‍പ് ലൈന്‍ നമ്ബറിലേക്ക് വിളിച്ചാല്‍ ഉടന്‍ ആധുനിക സൗകര്യങ്ങളോടെയുളള പൊലീസ് സംഘമെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ ഇത് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നു തെളിയിച്ചു. കൊച്ചിയിൽ നിന്നും പിങ്ക് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചു ചാനൽ റിപ്പോർട്ടർ വിളിച്ചപ്പോൾ കോൾ ചെന്നത് തിരുവനന്തപുരത്താണ്.കൂടുതൽ അന്വേഷിച്ചപ്പോൾ കൊച്ചിയിൽ മറ്റു കോളുകൾ ചെല്ലുന്നതിനാലാണ് കോൾ തിരുവനന്തപുരത്തു എത്തുന്നതെന്നു വിശദീകരണം ഉണ്ടായി.വീണ്ടും കുറച്ചു കഴിഞ്ഞു വിളിച്ചിട്ടും ഇതുതന്നെയായിരുന്നു സ്ഥിതി.വനിതാ ഹെല്പ് ലൈനിലേക്ക് വിളിച്ചാൽ ആരും ഫോണെടുക്കുന്നില്ലെന്നും പരാതിയുണ്ട്. വീഡിയോ കാണാം-
വാർത്തക്ക് കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments