KeralaNews

തിടമ്പേറ്റാൻ ആനയില്ല : ആനകൾക്ക് പകരം ആനവണ്ടികൾ ഒരുക്കി ക്ഷേത്രഭാരവാഹികൾ

മൂവാറ്റുപുഴ: തിടമ്പേറ്റാൻ ആനയില്ലാത്തതിനാൽ ആനകൾക്ക് പകരം പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ക്ഷേത്രഭാരവാഹികള്‍. ആനകൾക്ക് പകരം തിടമ്പേറ്റാന്‍ നെറ്റിപ്പട്ടം കെട്ടിയ മോട്ടോര്‍ വാഹനങ്ങളാണ് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പെട്ടിയോട്ടോറിക്ഷകളോ വലിയ വാനുകളോ ടിപ്പര്‍ ലോറികളോ പൂക്കള്‍ കൊണ്ട് അലങ്കരിച്ചും നെറ്റിപ്പട്ടം കെട്ടിയും അണിയിച്ചൊരുക്കിയാണ് ആനവണ്ടികൾ ഇറങ്ങുന്നത്. കൂടാതെ വാഹനത്തിൽ തന്നെ തിടമ്പ് കെട്ടിവെച്ചും അതിനു മുകളില്‍ കുട പിടിച്ച് ആളുകൾ നിൽക്കുകയും ചെയ്യുന്നു.

ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനു നിബന്ധനകൾ കർശനമാക്കിയതും ചെലവേറിയതുമാണ് ക്ഷേത്രഭാരവാഹികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. എഴുന്നള്ളിപ്പിനുള്ള സ്ഥലത്ത് ആന സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടര്‍ ഉണ്ടായിരിക്കണമെന്നും അഞ്ചോ അതില്‍ക്കൂടുതലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉത്സവക്കമ്മിറ്റി ഇന്‍ഷുറന്‍സ് എടുക്കണം, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മൃഗഡോക്ടര്‍മാരില്‍ നിന്ന് വാങ്ങിക്കണം എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകളാണ് പുതിയ മാർഗം കണ്ടുപിടിക്കാൻ കാരണമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button