റിയാദ്: സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി സൗദി പാസ്സ്‌പോർട്ട് വിഭാഗം. വിദേശികളുടെ ഇഖാമയും സ്വദേശികളുടെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ വിവരമറിയിക്കണമെന്നാണ് മുന്നറിയിപ്പ്. കൃതൃ സമയത്തിനുള്ളില്‍ ഇഖാമയും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട വിവരം അറിയിച്ചില്ലെങ്കില്‍ പിഴ സംഖ്യ വര്‍ദ്ധിക്കുമെന്നും ഇഖാമ കൃത്യ സമയത്ത് പുതുക്കിയില്ലെങ്കിലും പിഴ ചുമത്തുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.
ഇഖാമയും പാസ്‌പോർട്ടും നഷ്ടപ്പെട്ടതായി കൃത്യസമയത്ത് അറിയിച്ചില്ലെങ്കിൽ ആയിരം മുതല്‍ 3,000 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ഇഖാമയുടെ കാലാവധി അവസാനിക്കും മുമ്പ് പുതുക്കാത്തപക്ഷം 500 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇഖാമ പുതുക്കാതിരിക്കുന്നത് ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടി ഇരട്ടിയായി വര്‍ധിക്കുന്നതാണെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
Post Your Comments