കൊല്ലം•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍ തന്റേയും ഡ്രൈവറായിരുന്നുവെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്.
“രണ്ടരവര്‍ഷം മുന്‍പ് സുനില്‍ തന്റെയും ഡ്രൈവര്‍ ആയിരുന്നു. പിന്നീട് അയാളെ ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അയാള്‍ ഇത്രയും വലിയ ക്രിമിനല്‍ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു.”- മുകേഷ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും മുകേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസില്‍ രണ്ട് പേര്‍കൂടി പോലീസ് പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വടിവാള്‍ സലിം, മനു എന്നിവരാണ് പിടിയിലായത്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്ന് പോലീസ് പറഞ്ഞു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പള്‍സര്‍ സുനിയടക്കം നാല് പേര് കൂടി പിടിയിലാകാനുണ്ട്. ഇവരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് ചുമതലയേല്‍ക്കും.
Post Your Comments