KeralaNews

മാര്‍ച്ച് നാലിന് വീണ്ടും മറ്റൊരു ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അന്തിമ വിജ്ഞാപനം ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.
എന്നാല്‍, എല്ലാ സംസ്ഥാനങ്ങളും പഠന റിപ്പോര്‍ട്ടുകള്‍ നല്‍കിയ ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാം എന്നതാണ് കേന്ദ്രനിലപാട്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നത് മാര്‍ച്ച് നാലിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button