ഫത്തേപൂര്‍: സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം ഇത്ര കഴിഞ്ഞിട്ടും രാജ്യത്ത് വിവേചനം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് നരേന്ദ്രമോദി പറയുന്നു.
റംസാന് സമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ഭരണകക്ഷി പുതിയൊരു സഖ്യത്തില്‍ ഏര്‍പ്പെട്ടു. റാം മനോഹര്‍ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കൊപ്പം എസ്പി ചേര്‍ന്നുവെന്നും മോദി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. യുപിയില്‍ എവിടെയും ഗുണ്ടാരാജ് ആണ്. പോലീസ് സ്റ്റേഷനുകള്‍ സമാജ്വാദി പാര്‍ട്ടിയുടെ ഓഫീസുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments