ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണം വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി നല്കിയാല് ഒരു ശതമാനം ടിസിഎസ് (ടാക്സ് കളക്ടഡ് അറ്റ് സോഴ്സ്) ഈടാക്കാന്‍ തീരുമാനം. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായിട്ട് ആണ് ഇത് നടപ്പാക്കുന്നത് എന്നാണ് കരുതുന്നത്. ആദായ നികുതി അനുസരിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ടിസിഎസ് ഉണ്ട്. ഇത് സ്വര്‍ണത്തിനും നടപ്പാക്കുകയാണ്.പുതിയ ഫിനാന്‍സ് ബില്ലിലാണ് ഇതിന് വ്യവസ്ഥ ചെയ്യുന്നത്. ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു ടിസിഎസ് ഈടാക്കാനുള്ള പരിധി.
Post Your Comments