പൂനെ : മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുടെ ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഓസ്ട്രേലിയന്‍ നായകന് കൂടിയായ സ്റ്റീവന്‍ സ്മിത്താണ് പൂനെയുടെ പുതിയ നായകന്.
ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്ഥാനത്തേക്ക് രണ്ട് വർഷത്തേക്ക് ഐപിഎല്ലില്‍ എത്തിയ ടീമാണ് പൂനെ സൂപ്പര്‍ ജയന്റ്സ്. കളിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് പൂനെ ജയിച്ചത്. ഇന്ത്യന്‍ ഏകദിന-ടി20 നായക സ്ഥാനമൊഴിയുമ്പോള്‍ ഐപിഎല്ലിൽ നായകനായി തുടരുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ പത്താം എഡിഷന് തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് ധോണി രാജി വെച്ചിരിക്കുന്നത്.
Post Your Comments