മസ്കറ്റ്: ഒമാനിലെ സലാലയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ചോറ്റുപാറ സ്വദേശി ജീവ ഷെറിന് (30) ആണ് മരിച്ചത്. സലാലയിലെ ഒരു ഡെന്റൽ ക്ലിനിക്കിൽ നഴ്സാസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാർ ക്ലബിനു സമീപത്തെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് ജീവൻ സ്വകാര്യ സ്ഥാപനത്തിൻ ഷെഫ് ആയാണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭർത്താവിനെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ടാഴ്ചക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിൻ.
ഷെബിന്‍ ഒടുവില്‍ ഫോണില്‍ വിളിച്ചത് ഭര്‍ത്താവ് ജീവനെയാണ്. ‘വാതിലില്‍ ആരോ മുട്ടുന്നു. പേടിയാകുന്നു എന്നു പറഞ്ഞായിരുന്നു വിളിച്ചത്. ‘ഞാന്‍ ഇപ്പോഴെത്താം, പേടിക്കണ്ട’ എന്നു സമാധാനിപ്പിച്ച് ജീവന് എത്തുമ്പോഴേക്കും ദേഹമാസകലം കുത്തേറ്റ മുറിവുകളുമായി ഷെബിനെയാണ് കണ്ടത്. ഷെബിന്റെ ചലനം അപ്പോഴേക്കും നിലച്ചിരുന്നു.ഹോട്ടലില്‍ ജോലി ചെയ്യുന്ന ജീവന് ജോലി സ്ഥലത്തേക്ക് തിരിച്ച് അല്പസമയത്തിനുള്ളിലാണ് ഫോണ്‍വിളിയെത്തിയത്. ജീവന് അലറിവിളിച്ചപ്പോഴാണ് സമീപ ഫ്ളാറ്റുകളിലുള്ളവര്‍ പോലും വിവരം അറിഞ്ഞത്.
നേരത്തെ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിന് സമാനമാണ് ഷെബിന്റെയും കൊലപാതകം. അന്ന് ഭര്‍ത്താവിനെ ഏറെനാള്‍ ഒമാന്‍ പോലീസ് തടവില്‍ വെച്ചിരുന്നു. ഇത്തരത്തില്‍ ജീവനെയും പോലീസ് കസ്റ്റഡിയിലെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ട്. 2013 ഫെബ്രുവരി നാലിനാണു ജീവന് ഷെബിനെ വിവാഹം കഴിച്ചത്. നഴ്സായ ഷെബിന്‍ സലാലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി കിട്ടി അവിടേക്കു പോയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ.
Post Your Comments