News

മിസൈൽ പരീക്ഷണത്തിൽ 4,000 കോടിയുടെ ക്രമക്കേട്; കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: മിസൈൽ വാങ്ങുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണത്തിൽ വൻ ക്രമക്കേട് നടന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ നിന്നു വാങ്ങാനിരിക്കുന്ന മിസൈലുകളുടെ പരീക്ഷണം പൂർത്തിയാക്കാതെ കരാറുമായി മുന്നോട്ടു പോയി. ടാങ്ക്‌വേധ മിസൈൽ കരാർ ഉറപ്പിക്കാൻ നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെ കരാരുമായി മുന്നോട്ടു പോയെന്നാണ് ആരോപണം. അന്വേഷണം നടത്താനായി കേന്ദ്ര മന്ത്രി മനോഹർ പരീക്കർ തന്നെ ഒരു സമിതിയെ നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഈ കരാരിന്റെ ആദ്യ നടപടികൾ തുടങ്ങിയത്. പിന്നീട് 2014 ൽ എൻഡിഎ സർക്കാരാണ് കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button