KeralaNews

മദ്യശാലകള്‍ ആകാശത്തുവെയ്‌ക്കേണ്ട ഗതികേടിലാണ് : കാനം രാജേന്ദ്രൻ

ആലപ്പുഴ: മദ്യ വില്‍പ്പന ശാലകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധിക്കുശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകള്‍ ആകാശത്തുവെയ്‌ക്കേണ്ട ഗതികേടിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. എ.ഐ.ടി.യു.സി. നേതാവ് സി.കെ. കേശവന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ള് മദ്യമല്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇത്തരം കാര്യങ്ങളില്‍ ജനകീയ പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കാനുമാവില്ല. വീട്ടമ്മമാരാണ് സമരത്തിനുമുന്നില്‍. അവരെ കുറ്റംപറയാന്‍ പറ്റില്ല. ഒരു ബദല്‍ എന്നനിലയിലാണ് കേരളത്തിലെ സര്‍ക്കാരിനെ ദേശീയ തലത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button