KeralaNews

ജിഷ്ണുവിന്റെ മരണം: നിർണായകമായ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

പാലക്കാട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും അന്വേഷണസംഘം രക്തക്കറ കണ്ടെത്തിയിരുന്നു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ കോളേജ് മേധാവി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button