NewsIndiaTechnology

ജിയോയുടെ ഓഫറിൽ തകര്‍ന്ന് ഇന്ത്യന്‍ ടെലികോം മേഖല

ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ 20 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ ഏജന്‍സിയായ ഇന്ത്യ റെയിറ്റിംഗ്‌സ് ആന്റ് റിസേര്‍ച്ച്(IND-RA) 2017-2018 ലെ വിപണി നിലവാരത്തെ പറ്റി നടത്തിയ കണക്കെടുപ്പിലാണ് ടെലികോം മേഖലയിലെ ഈ നഷ്ടങ്ങൾ കണ്ടെത്താനായത്. ടെലികോം മേഖലയ്ക്ക് ഈ കനത്ത നഷ്ടം ഉണ്ടാക്കിയത് ജിയോ നല്‍കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങളും ഓഫറുകളുമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2016 സെപ്റ്റംബര്‍ 5നാണ് ജിയോ കടന്നുവരുന്നത്. ജിയോ നടപ്പിലാക്കിയ ഹാപ്പി ന്യൂ ഇയര്‍ ഓഫറുകളെല്ലാം പുതിയ വരിക്കാരെ ആകര്‍ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിന്റെ പുറത്ത് ആരംഭിച്ചവയാണ്. ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ റിലയന്‍സ് ജിയോയ്ക്കായി. വരിക്കാരെ അത്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് തുടക്കം മുതലെ ജിയോ നല്‍കികൊണ്ടിരുന്നത്. ജിയോ നല്‍കിയ സൗജന്യ ഇന്റര്‍നെറ്റ് സേവനവും ഡാറ്റ ഓഫറുകളുമെല്ലാം കൂടുതല്‍ വരിക്കാരെ ആകര്‍ഷിപ്പിച്ചെന്നും അത് ടെലികോം വ്യവസായത്തെതന്നെ ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി ഒട്ടുമിക്ക ടെലികോം സേവനദാതാക്കളെയും ജിയോയുടെ ഈ കടന്നുവരവ് വിപരീതമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ഭാരതി എയര്‍ടെല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലാഭത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയെ മാത്രം ലക്ഷ്യം വെയ്ക്കുന്ന ജിയോ രാജ്യത്തെ മുഴുവന്‍ ടെലികോം മേഖലയെ സ്തംഭനാവസ്ഥയിലാക്കിയാണ് മുന്നോട്ട്‌പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button