ഏവരെയും ഞെട്ടിക്കുന്ന സവിശേഷതയുമായി ഐ ഫോണ്‍ 8 എത്തുന്നു. ഹോം ബട്ടണ്‍ ഇല്ലാതെയാണ് ഐഫോണ്‍ 8 ജനറേഷൻ എത്തുന്നത്. സ്ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്കാനറായി സ്കാന്‍ ചെയ്യുന്നത്.
പാറ്റന്റ് വിശദാംശങ്ങള്‍ ലഭിച്ചതനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്‍ഫ്രാറെഡ് എമിറ്റേഴ്സും ആര്‍ജിബി എല്‍ഇഡി സ്കാന്‍ ചെയ്യാനും അതിനു ശേഷം സ്ക്രീനില്‍ വിരലടയാളം തിരിച്ചറിയാനും സാധിക്കും. ഇതാണ് ഐഫോണ്‍ 8ന്റെ ഏറ്റവും വലിയ പ്രത്യേകത.
ഫുള്‍ ഗ്ലാസ് ബോഡി ഡിസ്പ്ലേയായിരിക്കും ഐഫോണിന്റെ പുതിയ വേര്‍ഷനില്‍.
ഐഫോണിന്റെ ബോഡി അലൂമിനിയമോ പ്ലാസ്റ്റിക്കോ ആയിരിക്കില്ല. ഐഫോണ്‍ 8 മൂന്നു സ്ക്രീന്‍ സൈസില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. ഹൈ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ ഹാപ്റ്റിക് ഫീഡ്ബാക്ക്സിസ്റ്റം ആയിരിക്കും ഐഫോണ്‍ 8ന് എന്നു പറയുന്നു. ഇങ്ങനെയുളള സവിശേഷതകള്‍ വ്യത്യസ്ഥ രീതികളില്‍ വൈബ്രേഷന്‍ ഉണ്ടാക്കും. ഐഫോണ്‍ 8ന്റെ മറ്റൊരു പ്രത്യേകതയാണ് ഇതിലെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ്.
Post Your Comments