ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കൂടുതല്‍ ദുഷ്കരമാകുന്നു. ഹെവി വാഹനങ്ങളില്‍ പരിശീലനം, യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുള്ള പരിശീലനം, കണ്ണു പരിശോധന അടിക്കടി നടത്തണം, തീപിടുത്തങ്ങളും അപകടങ്ങളുമുണ്ടായാല് ചെയ്യേണ്ടവ എന്നിവയെല്ലാം ഉൾപ്പെടുത്തിയാകും ഇനി പരീക്ഷ. പരീക്ഷകളുടെ എണ്ണം വർധിപ്പിക്കാനായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
അതേസമയം ഡ്രൈവിംഗ് ലൈസന്‍സുകള്‍ മൂന്നായി തിരിക്കാനും ഉദ്ദേശമുണ്ട്. കൂടാതെ ഹെവി വാഹനങ്ങളുടെ നീളമനുസരിച്ച് സബ് കാറ്റഗറികളാക്കുകയും ചെയ്യും. അതേസമയം ഓടിക്കുന്നവരുടെ പ്രായത്തിനും വണ്ടികളുടെ പ്രത്യേകതകളുമനുസരിച്ച് ചില പരിഗണനകള്‍ ഉണ്ടായിരിക്കുമെന്ന് ആര്‍ടിഎ ഉദ്യോഗസ്ഥന് ആരിഫ് അല്‍ മാലിക് പറഞ്ഞു.
Post Your Comments