NewsIndia

ലഹരിക്ക് അടിമയായ സ്ത്രീയുടെ സമ്മതം പീഡനത്തിന് ന്യായീകരണമല്ല- ഹൈക്കോടതി

മുംബൈ: മദ്യലഹരിയില്‍ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയാലും പീഡനക്കേസുകളില്‍ പരിഗണിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി പീഡനക്കേസിൽ പ്രതിയായ പുനെ സ്വദേശിയുടെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.സഹപ്രവര്‍ത്തകയെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ആയിരുന്നു വാദം.

മാനഭംഗത്തിനിരയായ യുവതി മദ്യപിച്ചിരുന്നുവെന്നും അവരുടെ സമ്മതത്തോടെയാണ് യുവതിയെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയതെന്നും അയാൾ വാദിച്ചു. എന്നാൽ കൊടതി അതിനെ നിശിതമായി വിമർശിച്ചു. മദ്യലഹരിയിലായ സ്ത്രീയെ അവരുടെ വീട്ടിൽ എത്തിക്കാതെ എന്തിനാണ് സ്വന്തം ഫ്‌ളാറ്റിൽ കൊണ്ടുപോയതെന്നു കൊടതി തിരിച്ചു ചോദിച്ചു.

അതേസമയം അറിഞ്ഞുകൊണ്ടല്ല താന്‍ മദ്യം കഴിച്ചതെന്ന് യുവതി പറഞ്ഞു.ഇന്ത്യന്‍ ശിക്ഷാ നിയമം 375 വകുപ്പു പ്രകാരം എല്ലാ സാഹചര്യത്തിലും സ്ത്രീയുടെ സമ്മതത്തിന് സാധുതയില്ല. മൗനം പാലിക്കുന്നത്‌പോലും പീഡനത്തിനുള്ള അനുമതിയല്ലെന്നു കൊടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button