ന്യൂഡൽഹി: ബഹുരാഷ്ട്ര ഓണ്‍ലൈൻ ടാക്സി കമ്പനിയായ യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയിരിക്കുന്നത് 71 ലക്ഷം രൂപയുടെ വാർഷിക ശമ്പളം. ഡൽഹി സാങ്കേതിക സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനാണ് യൂബർ ഈ വമ്പൻ ഓഫർ നൽകിയിരിക്കുന്നത്. കാമ്പസ് റിക്രൂട്ട്മെന്‍റിലൂടെയാണ് സിദ്ധാർഥിനെ തെരഞ്ഞെടുത്തത്. ഡിടിയുവിൽ അവസാന വർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സിദ്ധാർഥ്.
2015ൽ 1.25 കോടി രൂപയായിരുന്നു ഒരു വിദ്യാർഥിക്ക് ലഭിച്ച ഉയർന്ന ശമ്പള പാക്കേജ്. ഗൂഗിളാണ് ചേതൻ കഖർ എന്ന വിദ്യാർഥിക്ക് ഇത്രയും ശമ്പളം നൽകി ജോലിക്കെടുത്തത്.
Post Your Comments