കുവൈത്ത് സിറ്റി•കുവൈത്തില്‍ മസാജിംഗിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയിരുന്ന രണ്ട് പ്രവാസി യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്നാണ് രണ്ട് ചൈനീസ് യുവതികളെ ക്രിമിനല്‍ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
സാല്‍മിയയിലെ ഫ്ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി പരസ്യം ചെയ്താണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് യുവതികള്‍ പോലീസിനോട് പറഞ്ഞു. മണിക്കൂറിന് 50 കുവൈത്ത് ദിനാറാണ് ഇവര്‍ ഈടാക്കിയിരുന്നത്.
ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Post Your Comments