ബെയ്ജിങ്: ഇന്ത്യയും ചൈനയും വീണ്ടും ഒരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ചൈന സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തെ പിന്തുണയ്ക്കണമെങ്കില്‍ ആവശ്യമായ തെളിവുകള്‍ വേണമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ സഹമന്ത്രിയും തമ്മില്‍ ഈ മാസം 22ന് ഉഭയകക്ഷി ചര്‍ച്ച നടത്താനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം.
എന്‍എസ്ജി അംഗത്വം, മസൂദ് അസ്ഹര്‍ വിഷയം തുടങ്ങി എല്ലാ കാര്യങ്ങളും ചര്‍ച്ചയാകും. കൃത്യമായ തെളിവുണ്ടെങ്കില്‍ പിന്തുണ നല്‍കും. തെളിവില്ലെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നു ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് മുന്‍ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞ ചൈന, ഇന്ത്യയുടെ അംഗത്വം ബഹുമുഖമായ പ്രശ്‌നമാണെന്നും വ്യക്തമാക്കി.
Post Your Comments