ഗുവാഹട്ടി: ചെറിയ കാര്യങ്ങളിൽ പോലും അസമത്വം നിലനിൽക്കുകയാണെന്ന് ബോധ്യപെടുത്തിത്തരുകയാണ് ഒരു കൊച്ചു മിടുക്കി. കടയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസില്‍ പോലും ലിംഗ അസമത്വം നിലനില്ക്കുന്നു എന്ന വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ ഈ മൂന്നാം ക്ലാസ്സുകാരിക്ക് സാധിച്ചു. ആണ്‍കുട്ടിയെ അഭിസംബോധന ചെയ്തു കൊണ്ട് പാക്കറ്റില്‍ വിവരണം എഴുതിയ ജ്യൂസ് കുടിക്കാന്‍ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടി വിസമ്മതിച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധയില്‍ എത്തുന്നത്. ഗുവാഹട്ടിയിലാണ് സംഭവം നടന്നത്.
അച്ഛന് ദാബറിന്റെ പാക്കറ്റ് ജ്യൂസ് വാങ്ങികൊണ്ടുവന്നിരുന്നു. അത് കഴിക്കാനൊരുങ്ങിയപ്പോഴാണ് ‘അവന്’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള പാക്കറ്റ് വിവരണം കുട്ടിയുടെ ശ്രദ്ധയിൽ പെടുന്നത്. Something that is good for your child should also make him smile”( നിങ്ങളുടെ കുഞ്ഞിന് ഗുണം നല്കുന്ന ജ്യൂസ് അവന്റെ മുഖത്ത് പുഞ്ചിരി പടര്‍ത്തുന്നു) എന്നാണ് പാക്കറ്റിന് പുറത്ത് എഴുതിയിരിക്കുന്നത്. ആണ്‍കുട്ടിയുടെ ചിത്രമാണ് ചിത്രത്തില്‍ പ്രതീകാത്മകമായി നല്കിയതും.
ജ്യൂസ് കഴിക്കാന്‍ മകള്‍ വിസമ്മതിച്ചതോടെയാണ് അതിലെ ലിംഗ അസമത്വം അച്ഛൻ മൃഗംഗ മജുംദാറിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹം ദാബര്‍ കമ്പനിക്കെഴുതി. പക്ഷെ കമ്പനി പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നാണ് മജുംദാർ വനിത ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധിയെ സമീപിക്കുന്നത്. വിഷയത്തില്‍ ഇടപെടുമെന്ന് മേനക ഗാന്ധി കുട്ടിക്കും പിതാവിന് ഉറപ്പു നല്കി. ലിംഗ സമത്വം പുലര്‍ത്താത്ത ഭക്ഷ്യോത്പന്നങ്ങളുടെ പാക്കിങ് ഗൗരവതരമെന്നും മേനകഗാന്ധി അറിയിച്ചു.
Post Your Comments