തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. അഞ്ച് പ്രതികള്‍ക്കാണ് ലുക്കൗട്ട് നോട്ടീസിറക്കുക. കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസും ഇതില്‍ ഉള്‍പ്പെടുന്നു.
വിമാനത്താവളങ്ങളില്‍ സര്‍ക്കുലര്‍ വിതരണം ചെയ്ത് ജാഗ്രതാ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ചെയര്‍മാന്‍ കൃഷ്ണദാസാണു കേസിലെ ഒന്നാംപ്രതി. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്. ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനം. നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, കോളേജ് ആഭ്യന്തര ഇന്‍വിജിലേറ്റര്‍ അസിസ്റ്റന്റ് പ്രഫസര്‍ സി.പി.പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, കോളേജിലെ പരീക്ഷാ ചുമതലയുള്ള അധ്യാപകന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
Post Your Comments