ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെ ചവറ തെക്കുംഭാഗം പനയ്ക്കൽതോടി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനാണ് തീപിടിച്ചത്. തീപടരുന്നത് ആദ്യം കണ്ട വഴിയാത്രക്കാർ ഓടിയെത്തി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങിയവരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ മണിയടിച്ചും മറ്റും പരിസരവാസികളെ അറിയിക്കുകയായിരുന്നു.
ചവറ, ചാമക്കട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. ചുറ്റമ്പലത്തിന്റെ വടക്കുംഭാഗം പൂർണമായും ,പടിഞ്ഞാറുഭാഗം ഭാഗികമായും കത്തിനശിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല.
Post Your Comments