പാലക്കാട്: പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത്. ജില്ല കളക്ടര്‍ കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസ് ജാമ്യം നേടിയത്.
പക്ഷെ യോഗത്തില്‍ പങ്കെടുക്കാന്‍ കോളേജ് പ്രിന്‍സിപ്പലിനെ മാത്രമാണ് ക്ഷണിച്ചിരുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അഞ്ച് ദിവസത്തേക്ക് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്ന് മൂന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് 21 ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്. കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമോയെന്നകാര്യം 21 ന് കേസ് പരിഗണിക്കുമ്പോള്‍ കോടതി തീരുമാനിക്കും. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. അദ്ദേഹം ഒഴികെയുള്ള നാല് പ്രതികളും ഇപ്പോള്‍ ഒളിവിലാണ്.
Post Your Comments