ന്യൂഡൽഹി:സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2017 റിപ്പോര്‍ട്ട് പ്രകാരം ഓസോണ്‍ പാളിയുടെ മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യ ഒന്നാമത്.2015 ലെ കണക്ക് പ്രകാരം, 2.54 ലക്ഷം പേരാണ് ഓസോണ്‍ മലിനീകരണം മൂലം ശ്വാസ കോശ രോഗങ്ങള്‍ ബാധിച്ച് മരിച്ചത്. ലോകത്തിലെ 92 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വാഷിംഗ്ടണിലെ യൂണിവേഴ്സിറ്റിയും കൊളംബിയയിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയും ഹെല്‍ത്ത് എഫക്‌ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക് ആന്‍ഡ് ഇവാല്യൂവേഷനും ചേർന്നാണ് റീപ്പോർട്ട് തയ്യാറാക്കിയത്. ബംഗ്ളാദേശിനേക്കാളും 13 ഇരട്ടിയും പാകിസ്ഥാനെക്കാളും 21 ഇരട്ടിയും മലിനീകരണം ആണ് ഇന്ത്യയിൽ ഉള്ളത്. ചില പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിച്ചെങ്കിലും ഇന്ത്യയുടെ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇത് വളരെ കൂടുതലായി ഉയരുകയാണ്.
Post Your Comments