ആലപ്പുഴ: വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments