KeralaNews

കാമുകിയ്ക്ക്‌ റോസാപ്പൂവുമായി എത്തിയപ്പോള്‍ കണ്ട കാഴ്ച സഹിക്കാവുന്നതിലും അപ്പുറം: കാമുകന് നിയന്ത്രണം വിട്ടു; കോട്ടയത്ത് കൂട്ടത്തല്ല്

കോട്ടയം•വാലന്‍ന്റൈന്‍ ദിനത്തില്‍ രാവിലെ കാമുകിയ്ക്ക് നല്‍കാന്‍ ഹൃദയം നിറയെ സ്നേഹവും കൈയില്‍ റോസാപ്പൂവുമായി വന്ന കാമുകന്‍ ആ കാഴ്ച കണ്ട് ശരിക്കും ഞെട്ടി. താനെത്തും മുന്നേ മറ്റൊരോ നല്‍കിയ റോസാപ്പൂവുമായി കാമുകി നില്‍ക്കുന്നു. കോട്ടയം നാഗമ്പടം മൈതാനത്താണ് സംഭവം. സകല നിയന്ത്രണവും വിട്ട കാമുകന്‍ കാമുകിയെ ചോദ്യം ചെയ്തെങ്കിലും ആദ്യം വ്യക്തമായ ഉത്തരം നല്‍കിയില്ല.

ഒടുവില്‍ താ​ൻ സ്വ​ന്ത​മെ​ന്നു ക​രു​തി​യ​യാ​ൾ​ക്ക് റോ​സാ​പ്പൂ ന​ൽ​കി​യ വി​ല്ല​നെ യു​വാ​വ് കണ്ടെത്തുകതന്നെ ചെയ്തു. കാമുകിയ്ക്ക് നല്‍കാന്‍ കൈയില്‍ കരുതിയിരുന്ന റോസാപ്പൂവ് വലിച്ചെറിഞ്ഞ കാമുകന്‍ വില്ലനെ പൊതിരെ തല്ലി, അയാള്‍ തിരിച്ചും തല്ലി. അതിനിടെ ഇരു കാമുകന്മാരുടെയും സുഹൃത്തുക്കളും സ്ഥലത്തെത്തി. പിന്നെ ചേരിതിരിഞ്ഞ് കൂട്ടത്തല്ലായി. കണ്ട് നിന്നവര്‍ കാര്യമറിയാതെ അമ്പരുന്നു. ഒടുവില്‍ വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും ഇരുകൂട്ടരും അടിച്ചുപിരിയാറായിരുന്നു. ഇതിനിടെ പലരില്‍ നിന്നും റോസാപ്പൂക്കള്‍ വാങ്ങിയ കാമുകി സ്ഥലം കാലിയാക്കിയിരുന്നു. കാമുകിയുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button