India

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: ഒടുവില്‍ ഭാഗ്യം പനീര്‍സെല്‍വത്തെ തുണച്ചില്ല. ജയലളിതയ്ക്കുശേഷം തമിഴ്‌നാട് ഭരിക്കാന്‍ പളനിസാമിയെത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ പളനിസാമി അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണറുടെ ചുമതല വഹിക്കുന്ന സി വിദ്യാസാഗര്‍ റാവു പളനിസാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

30 മന്ത്രിമാര്‍ പളനിസാമിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാടിന്റെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ് പളനിസാമി. ഈ സമുദായത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പുതിയ മന്ത്രിസഭയില്‍ ഒരു പുതുമുഖം കൂടിയുണ്ട്. പ്രസീഡിയം ചെയര്‍മാന്‍ കെ എ സെങ്കോട്ടയ്യനാണ് മന്ത്രിസഭയിലെ പുതുമുഖം.

shortlink

Related Articles

Post Your Comments

Related Articles


Back to top button