ന്യൂഡല്‍ഹി: മോശം ഭക്ഷണമാണ് സൈനികർക്കു നൽകുന്നതെന്ന വിവാദ വീഡിയോ ഇറക്കിയ സൈനികനെ സന്ദർശിച്ച ശേഷം ഭാര്യ ഹൈക്കോടതിയിൽ മൊഴി നൽകി.സമൂഹമാധ്യമത്തിലൂടെ ഇങ്ങനെ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്ഥലം മാറ്റിയ ബി എസ് എഫ് ജവാനെ സന്ദർശിക്കാൻ കോടതി ഭാര്യക്ക് അനുവാദം നൽകിയിരുന്നു.
ജവാന്റെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടെന്നും അദ്ദേഹത്തിന് ഞങ്ങളോട് ബന്ധപ്പെടാൻ യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹത്തിൻറെ ക്ഷേമത്തിലും സൗകര്യത്തിലും താൻ പൂർണ്ണ സംതൃപ്തയാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. വിഡിയോ പോസ്റ്റ് ചെയ്തശേഷം തന്റെ ഭര്‍ത്താവിനെ കുറിച്ചു വിവരമൊന്നുമില്ലെന്നും ഫോണില്‍ ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു ശര്‍മിളാദേവി കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നൽകിയ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചക്ക് കോടതി അവസരമൊരുക്കിയത്.
തേജ് ബഹാദൂര്‍ യാദവിന്റെ പരാതിയിൽ എന്ത് നടപടിയെടുത്തുവെന്നു കൊടതി ബി എസ് എഫിനോട് ചോദിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിൽ ജവാന്റെ വീഡിയോ വലിയ വിവാദത്തിനു വഴി വെച്ചിരുന്നു.
Post Your Comments