ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പിയും പപ്പു യാദവ് എം.പിയുടെ ഭാര്യയുമായ രഞ്ജീത്ത് രാജന്‍ അവതരിപ്പിച്ച ബില്ല് വഴി ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു. കംപള്‍സറി രജിസ്‌ട്രേഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വെയ്സ്റ്റ്ഫുള്‍ എക്‌സ്പന്‍ഡിച്ചര്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ സ്വകാര്യ ബില്ലായി അടുത്ത ലോക്‌സഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നവരില്‍ നിന്ന് തുകയുടെ പത്ത് ശതമാനം നികുതി ഈടാക്കണമെന്ന് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.
വിവാഹ ആഡംബരം തടയുന്നതിന് വേണ്ടിയാണ് തന്റെ ബില്ലെന്ന് രഞ്ജീത് പറഞ്ഞു. ഇന്ന് വിവാഹങ്ങള്‍ ആഡംബരം കാണിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തിന് എത്ര അതിഥികളെ പങ്കെടുപ്പിക്കാമെന്നും ഏതൊക്കെ വിഭവങ്ങള്‍ വിളമ്പണമെന്നും ഇനി സര്‍ക്കാര്‍ പറയും. ആഹാരം പാഴാക്കുന്നത് തടയുന്നതിനാണ് ഈ നടപടി.
വിവാഹത്തിന് അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അക്കാര്യം മുന്‍കൂറായി സര്‍ക്കാരിനെ അറിയിക്കണം. ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനം സര്‍ക്കാരിന്റെ ക്ഷേമ ഫണ്ടിലേക്ക് നല്‍കുകയും ചെയ്യണം. ഇപ്രകാരം നല്‍കുന്ന തുക ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമായി നല്‍കും.
Post Your Comments