എന്നും മുന്തിരി കഴിച്ചാൽ ധാരാളം ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നും മുന്തിരി കഴിച്ചാൽ അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളെ തടയാമെന്ന് പഠനങ്ങൾ പറയുന്നു. രക്തചംക്രമണവ്യൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മുന്തിരിക്ക് കഴിവുണ്ട്. മുന്തിരിയടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് ഉപാപചയപ്രക്രീയ തകരാറിലാകാതെ സംരക്ഷിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
മുന്തിരി പലവിധത്തിലും തലച്ചോറിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്. തലച്ചോറിൽ ഓക്സിഡേറ്റിവ് സ്ട്രെസ് കുറച്ചു അവിടേക്ക് കൂടുതൽ രക്തയോട്ടം നടത്തി ഓർമ കൂട്ടുകയും ആന്റി ഇൻഫ്ളമേറ്ററി ആയി പ്രവർത്തിക്കാനും മുന്തിരി കഴിക്കുന്നത് മൂലം കഴിയും.
Post Your Comments