ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണചുമതല നിർബന്ധമാക്കുന്ന പുതിയ നിയമം അസം സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഉദ്യോഗസ്ഥർ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന് ബോധ്യമായാൽ അവരുടെ ശമ്പളത്തിൽ നിന്ന് ഒരു ഭാഗം കുറവ് ചെയ്ത മാതാപിതാക്കളുടെ ക്ഷേമത്തിനായി ഉപയോഗിക്കും. ബജറ്റ് അവതരണത്തിനിടെ അസം ധനമന്ത്രി ഹിമാന്ത ബിശ്വശർമയാണ് ഇങ്ങനെയൊരു തീരുമാനം മുന്നോട്ട് വെച്ചത്. ഈ സാമ്പത്തിക വർഷം നിയമം പ്രാബല്യത്തിൽ വരും.
Post Your Comments