KeralaNews

സ്ഥലംമാറ്റം: പ്രതികരണവുമായി എന്‍.പ്രശാന്ത് ഐ.എ.എസ്

കോഴിക്കോട്•കോഴിക്കോട് കളക്ടര്‍ എന്നനിലയില്‍ രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണെന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്‌. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ലെന്നും പ്രശാന്ത്‌ ഫേസ്ബുക്കില്‍ കുറിച്ചു.

2015 ഫെബ്രുവരിയിലാണ് ജില്ലാ കളക്ടറായി എന്‍.പ്രശാന്ത്‌ കോഴിക്കോട് എത്തുന്നത്. നിരവധി ക്ഷേമപ്രവര്‍ത്തങ്ങങ്ങളിലൂടെ ജനപ്രീയനായി മാറിയ കളക്ടര്‍ക്ക് രാഷ്ട്രീയക്കാരടക്കം നിരവധിപേരില്‍ നിന്നും എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രശാന്തിനെ മാറ്റാന്‍ തീരുമാനമെടുത്ത്. നിലവിലെ ടൂറിസം ഡയറക്ടര്‍ യൂസി ജോസ് ആണ് പുതിയ കോഴിക്കോട് കളക്ടര്‍. പ്രശാന്തിന്റെ പുതിയ പദവി സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട്ട്‌ നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയിൽ ഏറ്റെടുത്ത കോഴികോട് കളക്ടർ ജോലിക്ക് വിരാമമാവുകയാണ്. ഇന്ന് കാബിനറ്റ് തീരുമാനം പുറത്ത് വന്നത് മുതൽ സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും നിരന്തര ഫോൺ കോളുകൾ കിട്ടുന്നുണ്ട്. രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടതും കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട്‌ കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്‌!
Life has to move on!

shortlink

Related Articles

Post Your Comments

Related Articles


Back to top button