മുംബൈ•കാമുകിയ്ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാലന്റൈൻ ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ ഒരു കാമുകൻ തന്റെ കാർ പൂർണമായി 2000 രൂപയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം വാട്സ്ആപ്പില്‍ വൈറലായി മാറിയിരുന്നു. നോട്ടിനോട് അനാദരവ് കാട്ടിയ ഇയാളെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തെന്നും സന്ദേശത്തിലുണ്ടായിരുന്നു.
കേട്ടപാതി കേള്‍ക്കാത്തപാതി ഈ വ്യാജ വാട്സ്ആപ്പ് സന്ദേശം വാര്‍ത്തയാക്കിയ ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പ്ലിംഗിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ചിത്രത്തിന് വലന്റൈൻസ് ദിനവുമായോ കാമുകനുമായോ കാറിനു യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. കാറിൽ കാണുന്ന നോട്ടുകളും ഒറിജനലല്ല. 2000 നോട്ടിന്റെ ചിത്രം സ്റ്റിക്കര്‍ പോലെ പ്രിന്റ് ചെയ്ത് കാറില്‍ പതിച്ചിരിക്കുകയാണ്.
ഒരു കാര്‍ വിതരണ സ്ഥാപനം പ്രചാരണാർഥം പുറത്തിറക്കിയ ഡെമോ കാറാണിത്. ബൈക്കിന്റെ ഇ.എം.ഐയില്‍ ഒരു കാര്‍ സ്വന്തമാക്കാം എന്നതായിരുന്നു ഇവരുടെ പരസ്യവാചകം. അതിനായാണ് അവര്‍ 2000 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ കാറില്‍ പതിച്ചത്.
വാട്സ്ആപ്പില്‍ വരുന്നത് എന്തും യാഥാര്‍ത്ഥ്യമെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്യും മുന്‍പ് നൂറുവട്ടം ചിന്തിക്കണമെന്നതാണ് ഈ സംഭവം നമ്മോട് പറയുന്നത്.
Post Your Comments