KeralaNews

പിണറായി മോദിയുടെ ഫോട്ടോസ്റ്റാറ്റെന്ന് വി.ഡി സതീശന്‍

ആലപ്പുഴ•മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പാണെന്നും എസ്.,എഫ്.ഐ കേരളത്തിലെ ശ്രീരാമസേനയാണെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. . യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേഖലാജാഥയ്ക്ക് നേതൃത്വം നല്‍കി ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട ചങ്കനെന്ന് പ്രചരിപ്പിച്ച പിണറായിക്ക് ഒറ്റച്ചങ്ക് പോലുമില്ലെന്നും വെറും കാറ്റുകയറിയ ബലൂണ്‍ മാത്രമാണെന്നും സതീശന്‍ പരിഹസിച്ചു.

രോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഫയലുകളനങ്ങിയിട്ട് മാസങ്ങളായി. പിണറായി ഇപ്പോഴും സി.പി.ഐ.എം സംസ്ഥാനസെക്രട്ടറിയാണെന്ന ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. വിരട്ടാന്‍ നന്നായി അറിയുന്ന പിണറായിക്ക് ഭരിക്കാനറിയില്ല. വടക്കേയിന്ത്യയില്‍ സംഘപരിവാരത്തിന്റെ ശ്രീരാമസേനയെപ്പോലെയാണ് കേരളത്തിലെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പ്പരം സംസാരിച്ചാല്‍ പിണറായിയുടെ സേനയ്ക്ക് കലികയറുമെന്നും സതീശന്‍ പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുള്ള പോരില്‍ പൊതുമരാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതായും സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button