ബെയ്ജിംഗ് : തായ്‌വാനില്‍ നിന്നുള്ള എം.പിയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നത് തീ കൊണ്ടുള്ള കളിയാണെന്ന് ഇന്ത്യക്ക് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ഈ ആഴ്ചയാണ് തായ്‌വാന്‍ എം.പി ഇന്ത്യയിലേയ്ക്ക് എത്തുന്നത്.
2016 ഡിസംബറിലെ പാര്‍ലമെന്ററി സൗഹൃദ ഫോറത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടി.
തായ്‌വാനില്‍ ഇതേവരെ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പോലും സന്ദര്‍ശനം നടത്താത്ത സാഹചര്യത്തില്‍ തായ്‌വാന്‍ പ്രതിനിധി ഇന്ത്യയിലെത്തുന്നത് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. തായ്‌വാന്റെ കാര്യത്തില്‍ ചൈനയെ എതിര്‍ക്കുന്നതില്‍ നിന്ന് ട്രംപ് പോലും പിന്നോയ സാഹചര്യത്തിലാണ് ഇന്ത്യ പ്രകോപനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
Post Your Comments