India

പ്രധാനമന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ

ആസാം: പന്ത്രണ്ടു വയസ്സുകാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ആസാം സ്വദേശിയായ ആയിറാ ഗോസ്വാമിയാണ് ആവശ്യമുന്നയിച്ചത്. തനിക്ക് എറ്റവും ഇഷ്ടമുളള വിഷയം ചരിത്രമാണ്, ഇന്ത്യയുടെ ചരിത്രം മുഴുവന്‍ തനിക്ക് മനപാഠവുമാണ്. എന്നാല്‍ സ്വന്തം സംസ്ഥാനമായ ആസാമിന്റെയും, വടക്ക് കിഴക്കന്‍ സംസഥാനങ്ങളുടെയും ചരിത്രം തനിക്കും തന്റെ സുഹൃത്തുകള്‍ക്കും അന്യമാണെന്നാണ് ആയിറാ പറയുന്നത്.

മുഗള്‍ വംശത്തെ പോലും അനേകം തവണ കീഴടക്കിയ അഹോം രാജവംശത്തെ പോലും പരാമര്‍ശിക്കാത്ത പാഠപുസ്തകങ്ങളില്‍ അത് ഉള്‍പെടുത്തണന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button