IndiaNews

അതിസാഹസികമായി രക്ഷപെട്ട് ഒരു എം.എൽ.എ കൂടി പനീർശെൽവം ക്യാമ്പില്‍

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കേ ശശികല ക്യാമ്പില്‍ നിന്നും ഒരു എം.ആൾ.എ മറുകണ്ടം ചാടി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എം.എല്‍.എ ശരവണനാണ് സാഹസികമായി രക്ഷപെട്ട്‌ പനീര്‍ശെല്‍വം ക്യാമ്പിലെത്തിയത്. ഗ്രീന്‍വെയ്‌സ് റോഡിലെ പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്. സിനിമരംഗങ്ങളെ വെല്ലുന്ന രീതിയിൽ സ്വയം രൂപം മാറി, വേഷ പ്രച്ഛന്നനായി, മതില്‍ ചാടി കടന്ന് അതിസാഹസികമായിയാണ് പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതെന്ന് ശരവണന്‍ അവകാശപ്പെട്ടു. പക്ഷെ റിസോര്‍ട്ടില്‍ നിന്ന് രക്ഷപെട്ടെന്ന വാര്‍ത്ത അണ്ണാഡിഎംകെ വൃത്തങ്ങള്‍ നിഷേധിച്ചു.

താന്‍ ഒരു എഞ്ചിനീയറാണ്. റിസോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗം ഞാന്‍ തന്നെയാണ് ആസൂത്രണം ചെയ്തത്. താന്‍ വെറും പൂച്ച മാത്രമാണെന്നും പല സിംഹങ്ങളും റിസോര്‍ട്ടിലുണ്ടെന്നും അവരെല്ലാം ചേരി മാറാന്‍ ആഗ്രഹിക്കുന്നവരാണെന്നും ശരവണന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എമാര്‍ കനത്ത കാവലിലാണ് കഴിയുന്നത്. മറ്റു എം.എല്‍.എമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേരാന്‍ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശരവണന്‍ കൂടി ചേരി മാറിയതോടെ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം എട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button