NewsInternational

സൗദിയില്‍ നിയമ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കുന്നു : വിദേശികള്‍ക്ക് തിരിച്ചടി

റിയാദ് :   സൗദിയില്‍ നിയമ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു.
സൗദിയില്‍ വിദേശികള്‍ക്ക് വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനും, പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടകരേഖ നിര്‍ബന്ധമാക്കിക്കൊണ്ട് മന്ത്രിസഭ ഉത്തരവ് പുറത്തിറക്കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയത്. ഇതിനായി ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍, രേഖകള്‍ ബന്ധിപ്പിക്കുന്നതിന് ‘ഈജാര്‍’ എന്ന ഇലക്ട്രോണിക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
എല്ലായിനം വാടക കരാറുകള്‍ക്കും പുതിയ നിയമം ബാധകമാണ്. അതിനാല്‍ എല്ലാ വിദേശികള്‍ക്കും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ തൊഴില്‍ കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും, ഇത് ഇഖാമയില്‍ അനുവദിച്ചിരിക്കുന്ന തൊഴിലുമായി ഒത്തുവരണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button