മോഹന്‍ദാസ്
നെഹ്‌റു കോളേജ് അധികൃതര്‍ക്കെതിരെ എടുത്തിട്ടുള്ള, ജാമ്യമില്ലാ വകുപ്പുകള്‍ നില നില്‍ക്കില്ല. മാത്രവുമല്ല, കേസ്സുകള്‍ വരെ നില നില്‍ക്കില്ല. ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാന്‍ പല കാരണനങ്ങള്‍ ഉണ്ടാകും. പരീക്ഷയെ ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം, ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയല്ല ജിഷ്ണു, അവസാനത്തെതുമാകില്ല. പരീക്ഷാ പ്രശ്നത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്തതതിനു കാരണം, കോളേജ് അധികൃതര്‍ ആണെങ്കില്‍, കേരള സെക്കണ്ടറി സ്കൂള്‍ ബോര്‍ഡിന്നെതിരെ എത്ര കേസ്സുകള്‍ എടുക്കേണം?
ജിഷ്ണുവില്‍ അമിതമായ പ്രതീക്ഷകള്‍ അര്‍പ്പിച്ച മാതാപിതാക്കള്‍ ആണ് ഇവിടെ യഥാര്‍ത്ഥ പ്രതികള്‍. ജിഷ്ണുവിനു കോളേജില്‍ നേരിടുന്ന, മാനസിക പ്രശ്നങ്ങള്‍ സ്വന്തം വീട്ടില്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത വിധം, അത്രയും വലിയ പ്രതീക്ഷ ആ കുട്ടിയില്‍ മാതാപിതാക്കള്‍ സൃഷ്ട്ടിച്ചിട്ടുണ്ടാവും. തന്റെ പ്രശ്നങ്ങള്‍ മാതാപിതാക്കളോട് പോലും സംസാരിക്കാതെ സ്വയം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ ജിഷ്ണുവിനെ പ്രേരിപ്പിച്ചത്, തന്റെ ഭാവിയെ കുറിച്ചുള്ള ഉല്‍ക്കണ്ഠയായിരുന്നു. ആ കുട്ടിക്ക്, താങ്ങും തണലും ആകേണ്ട മാതാപിതാക്കളെ അഭിമുഖീകരിക്കാനുള്ള വിഷമം കൊണ്ടല്ലേ ജിഷ്ണു ജീവിതത്തോട് വിട പറഞ്ഞത്?
ജിഷ്ണുവിന്റെ മാതപിതാക്കളെ വിഷമിപ്പിക്കാന്‍ വേണ്ടിയല്ല ഇതെഴുതുന്നത്. നമ്മുടെ ചുറ്റുമുള്ള, ഓരോ രക്ഷിതാക്കളും, അവരുടെ മക്കളുടെ കഴിവില്‍ അധികമായി പ്രതീക്ഷ അവരില്‍ അടിച്ചേല്പ്പിക്കരുത്. എല്ലാ കുട്ടികള്‍ക്കും, അച്ഛനമ്മമാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയില്ല. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ഓരോ രക്ഷിതാക്കളും, സ്വന്തം മക്കള്‍ക്ക് താങ്ങും തണലും, മാര്‍ഗ്ഗദര്‍ശികളുമാകാനാണ് ശ്രമിക്കേണ്ടത്.
ഭരിക്കുന്ന സര്‍ക്കാരിന്റെ കൊടിയുടെ നിറംനോക്കി എന്ത് വിഷയത്തിലും, അതിന്റെ മെറിറ്റു നോക്കാതെ പ്രതികരിക്കുന്ന രാഷ്ട്രീയ നിലപാടിനോട് ഒട്ടും യോജിപ്പില്ല.
Post Your Comments