IndiaNews

വാലെന്റൈൻസ് ഡേ ആഘോഷം കാമുകനൊപ്പം- ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നത് സംശയകരമായ സാഹചര്യത്തിൽ

 

ഇന്‍ഡോര്‍: വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ കാമുകനോടൊപ്പം സന്തോഷത്തോടെ പോയ പെണ്‍കുട്ടിക്കു ദാരുണാന്ത്യം. ലെമണ്‍ ട്രീ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് വീണു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശില്‍പ ബദോരിയ എന്ന പെണ്‍കുട്ടി കാമുകന്‍ നീരജിന് ഒപ്പമാണ് വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഹോട്ടലിൽ എത്തിയത്.നീരജിന്റെ രണ്ട് സുഹൃത്തുക്കളും, ഇവരുടെ കാമുകിമാരും ഒപ്പം ഉണ്ടായിരുന്നു.

എല്ലാവരും മദ്യപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. കാമുകന്റെ സുഹൃത്തുക്കൾ ശിൽപയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്ന് രക്ഷ നേടാനായി ഓടിയപ്പോൾ കാൽ വഴുതി നാലാം നിലയിൽ നിന്ന് വീണു മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ശിൽപയും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു.

കാമുകനും സുഹൃത്തുക്കളും മദ്യപിച്ചതിനു ശേഷം ശിൽപയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപെടുന്നതിനിടയിൽ വീണു ഗുരുതരമായ പരിക്കേറ്റ ശില്‍പ തല്‍ക്ഷണം മരിച്ചു.ശില്‍പയുടെ അടിവസ്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഇവിടെ രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു.ഒപ്പം മദ്യക്കുപ്പികളും മറ്റു അവശിഷ്ടങ്ങളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button