കണ്ണൂര്‍: . തീയ്യ സമുദായക്കാര്‍ക്ക് മഞ്ഞക്കാര്‍ഡ് പുലയ സമുദായം ഒഴികെയുള്ള മറ്റു സമുദായക്കാര്‍ക്ക് റോസ് കാര്‍ഡുകൾ . സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ രീതികളാണിതെല്ലാം. എഴുന്നള്ളത്ത് സന്ദര്‍ശിക്കാത്ത പ്രദേശത്തെ 400 ഓളം പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു കാര്‍ഡും നല്‍കിയില്ല. അയിത്താചരണത്തിനു പുറമേ ജാതി തിരിച്ച് പല നിറമുള്ള കാര്‍ഡുകള്‍ നല്‍കിയതും വലിയ വിവാദമായി. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഉത്സവം. അതിനു മുന്‍പ് വാളെഴുന്നത്തിന്റെ സമയത്താണ് ജാതിക്കാര്‍ഡുകള്‍ നല്‍കിയത്.
അതിനിടെ, ക്ഷേത്രത്തിലെ അയിത്താചരണക്കാര്യത്തില്‍ ക്ഷേത്ര കമ്മിറ്റി നിലപാടിനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും ദേശാഭിമാനിയും രംഗത്തെത്തി. പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി നേതാക്കളോടൊപ്പം ക്ഷേത്രം സന്ദര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അയിത്താചരണത്തെ പരോക്ഷമായി ന്യായീകരിച്ചത്.
Post Your Comments