ചെന്നൈ:ജയലളിതയും ശശികലയും ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിധി സുപ്രീംകോടതി നാളെ പ്രസ്താവിക്കും.ഹൈക്കോടതി വെറുതെ വിട്ട കേസിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണിൽ സുപ്രീംകോടതിയില്‍ വാദം പൂർത്തിയായിരുന്നു.നാളത്തെ വിധി ശശികലയ്ക്കു നിർണ്ണായകമാണ്.
എന്നാൽ വിധിയും സർക്കാർ രൂപീകരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ശശികല നേരത്തെ പ്രതികരിച്ചിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നിയമസഭ വിളിച്ചുചേര്‍ക്കാനും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നേതാക്കള്‍ക്ക് അവസരം നല്‍കാനും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം നല്‍കിയിട്ടുണ്ട്.
Post Your Comments