ചെന്നൈ: ശക്തി തെളിയിക്കാന്‍ ഇറങ്ങിതിരിച്ചടിരിക്കുകയാണ് ഇരുപക്ഷവും. തോല്‍ക്കാന്‍ മനസ്സില്ലെന്ന തീരുമാനമാണ് പനീര്‍സെല്‍വത്തിനും ശശികലയ്ക്കുമുള്ളത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം ലഭിച്ചിട്ടില്ല. ഗവര്‍ണറുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകുമെന്നാണ് പറയുന്നത്.
കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെത്തി. അദ്ദേഹം ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കാണും. അതേസമയം, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിനും സെക്രട്ടേറിയറ്റിലെത്തിയിട്ടുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്ന് എഐഎഡിഎംകെ വക്താവ് വൈഗൈ ചെല്‍വന്‍ അറിയിച്ചിരുന്നു.
ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനു പിന്നില്‍ ബിജെപിയും ഡിഎംകെയുമാണ്. ഒ. പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചുപോയ എംപിമാര്‍ തിരിച്ചുവരും. ശശികലയെ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷവും അവര്‍ക്കുണ്ട്. ഉടന്‍തന്നെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ശശികലയെ ക്ഷണിക്കണം വൈഗൈ ചെല്‍വന്‍ ആവശ്യപ്പെട്ടു.
Post Your Comments