ഫ്ളോറിഡ: ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ പ്രതിഷേധവുമായി ജപ്പാനും അമേരിക്കയും രംഗത്ത്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി ഷിന്‍സോ ആബേ. തുടർന്ന് ഒരേ വേദിയില്‍ ട്രംപ് ജപ്പാനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ വീണ്ടും യു.എന്നിന്റെയും ലോക രാഷ്ട്രങ്ങളുടെയും ശക്തമായ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി. മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയിലാണ് പതിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമുള്ള സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഷിന്‍സോ ആബേ പ്രതിഷേധം അറിയിച്ചത്. ഇതിനു ട്രംപ് പൂർണ്ണ പിന്തുണ നല്കി. മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ദക്ഷിണകൊറിയ വിമര്‍ശിച്ചു.
Post Your Comments