ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പ്രതിഷേധം അവസാനിക്കുന്നില്ല. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്.
എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കല്‍, ചില കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കല്‍, പ്രവേശനത്തിലെ ജാതിവിവേചനം, ഒബിസി അധ്യാപകരുടെ അഭാവം, ഫീസ് വര്‍ധന, അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം വിസിക്ക് തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ നടക്കുന്നത്.
Post Your Comments