
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന് വധഭീഷണി. ഫോണിൽ രണ്ട് തവണയായാണ് വധഭീഷണിയെത്തിയത്. എ.എസ്.പി കമീഷണര്‍ക്ക് നല്കിയ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തു.
ടാറ്റാ ഡോകോമോ നമ്പറില്‍നിന്ന് സംശയം ചോദിക്കാനെന്ന വ്യാജേന വിളിച്ചശേഷം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിനും കൈമാറി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Post Your Comments