KeralaNews

ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: ജില്ലയിൽ ഇന്ന് ഹർത്താൽ

തൃശ്ശൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു.

കുത്തേറ്റ നിർമ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button