Latest NewsKeralaNews

ആലപ്പുഴയിലെ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ആക്രമണം, നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം ആളുകള്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. ഇതോടെ സ്ഥലത്ത് പൊലീസ് സംഘം പരിശോധന ശക്തമാക്കി.

Read Also : എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ ; ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

ഇന്നലെ രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ – ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു.ആര്‍.കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിര്‍, ഏഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍, ഷാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം ആസൂത്രിതമാണെന്നും ഇരുപത്തിയഞ്ചിലേറെ പേര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. നന്ദുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button