Gulf

ഗൾഫിൽ വന്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു

റിയാദ്•തുടര്‍ച്ചയായ എണ്ണവിലയിടിവും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കൂട്ടപ്പിരിച്ചുവിടലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ തൊഴില്‍ സ്വപ്നം കാണുന്നവര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. 2017 ഗൾഫിൽ വന്‍ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എണ്ണയുത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതാണ് ഈ വർഷം തൊഴിൽരംഗം സജീവമാകാൻ കാരണമാകുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. എണ്ണവിലയിടിവിനെത്തുടര്‍ന്ന് മന്ദഗതിയിലായ ഗള്‍ഫ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ തീരുമാനത്തോടെ വേഗതിലാകും. എണ്ണവില വർദ്ധിച്ചതോടെ ഗൾഫിലെ നിർമ്മാണ മേഖലയിൽ വൻ ഉണർവാണ് ഉണ്ടായിരിക്കുന്നത്. തൊഴിൽ വെട്ടിക്കുറക്കുന്ന പ്രവണതയിൽ വൻ കുറവ് വന്നിരിക്കുന്നു എന്നും പഠനം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button